NewsIndia

അമേരിക്കയിലുള്ള മക്കള്‍ വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി- മരുമക്കളെ വീട്ടിൽ നിന്നിറക്കിവിട്ട മാതാപിതാക്കൾ അറസ്റ്റിൽ

 

ഹൈദരാബാദ്: അമേരിക്കയിലുള്ള മക്കൾ വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന കാരണത്താൽ മരുമക്കളെ വീട്ടിൽ നിന്ന് കുട്ടികളോടൊപ്പം ഇറക്കി വിട്ട അമ്മായി അച്ഛനെയും അമ്മായി അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു.മൊഗാല്‍ പുരയിൽ നടന്ന ഈ സംഭവം വെളിയിൽ വന്നത് മരുമക്കൾ സത്യാഗ്രഹം ആരംഭിച്ചപ്പോഴാണ്.

ന്യൂയോര്‍ക്കില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ സൊഹൈലും സഹോദരന്‍ അബ്ദുള്‍ അഗീലുമാണ് ഭാര്യമാരായ ഹീന ഫാത്തിമയെയും, മെഹര്‍ നൂറിനെയും വാട്സാപ്പിലൂടെ വോയിസ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയത്.സ്വകാര്യ കമ്പനിയിൽ ജോലി ലഭിച്ചു ഇവർ ന്യൂയോർക്കിലേക്ക് പോയിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. ഇരുവർക്കും കൂടി മൂന്നു കുട്ടികളും ഉണ്ട്.

എന്നാൽ നിയമപരമായി ഇത് നില നിൽക്കില്ലെന്നു കാണിച്ചു ഇവരുടെ ഭാര്യമാർ വീടിനു മുന്നിൽ കുഞ്ഞുങ്ങളെയും കൂട്ടി സത്യാഗ്രഹമിരിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിൽ പോലീസ് ഇടപെട്ട് മരുമക്കളെ കുഞ്ഞുങ്ങളുമായി ഇറക്കി വിട്ടതിന് ഹാഫിസിനെയും അത്തിയ ബീത്തിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button