NewsIndiaInternational

ഇന്ത്യക്കാരന് വേണ്ടി വെടിയേറ്റുവാങ്ങിയ യുവാവിന് സുഷമാ സ്വരാജിന്റെ സന്ദേശം

ഹ്യൂസ്റ്റണ്‍: യു.എസിലെ കാന്‍സസില്‍ നടന്ന വെടിവെപ്പില്‍ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോൾ അക്രമികളുടെ വെടിയേറ്റ ഇയാന്‍ ഗ്രില്ളോട്ടിനെ പ്രശംസിച്ച്‌ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സന്ദേശം.”താങ്കളുടെ ധീരതയെ ഇന്ത്യ അഭിവാദ്യം ചെയ്യുന്നുവെന്നും ഏറ്റവും വേഗത്തില്‍ പഴയ ആരോഗ്യാവസ്ഥയിലേക്ക് തിരിച്ചുവരാനാവട്ടെ” എന്നുമായിരുന്നു സുഷമയുടെ സന്ദേശം.

ഹ്യൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനുപം റായ് ആണ് സന്ദേശം എത്തിച്ചത്.ഒപ്പം ഇയാനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അനുപം റോയ് ഇയാന്റെ ധീരതയെ അഭിനന്ദിക്കുകയും ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.ഇന്ത്യക്കാരന്റെ കൊലക്കിടയാക്കിയ വെടിവെപ്പ് തടയാനുള്ള ശ്രമത്തിനിടെ 24കാരനായ ഇയാൻ ഗ്രില്ളോട്ടിന്
ഒന്‍പത് വെടിയുണ്ടകളാണ് ശരീരത്തിലേറ്റുവാങ്ങേണ്ടി വന്നത്.

അമേരിക്കയില്‍ വെടിയേറ്റുമരിച്ച ഇന്ത്യക്കാരനായ ശ്രീനിവാസ് കുച്ചിബോട്ലയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു ഇയാന് വെടിയേറ്റത്.സംഭവത്തിനിടെ കൂടെയുണ്ടായിരുന്ന അലോക് മദസാനിയെ ഇയാന്റെ ഇടപെടൽ മൂലം രക്ഷിക്കാൻ സാധിച്ചിരുന്നു. സുഷമ സ്വരാജിന്റെ ക്ഷണം സ്വീകരിച്ചതായും അവശതകള്‍ മാറുമ്പോള്‍ ഇന്ത്യയിലേക്ക് എത്തുമെന്നും ഇയാനും കുടുംബവും അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button