കൈരളി ടിവി ഡയറക്ടർ ബോർഡ് അംഗം പി.എ സിദ്ധാർത്ഥ മേനോൻ അന്തരിച്ചു. 75 വയസ്സായിരുന്നു. പുലർച്ചെ നാലു മണിയോടെ ആലപ്പുഴയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആലപ്പുഴയിലെ മെഡിക്കൽ കോളജിലാണ് അന്ത്യം സംഭവിച്ചത്. കുറച്ചുകാലമായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആലപ്പുഴയിലെ മെഡിക്കൽ കോളജിൽ എത്തിച്ചു. പക്ഷേ, മരണം സംഭവിക്കുകയായിരുന്നു.
ദീർഘകാലം കൈരളി എക്‌സിക്യൂട്ടീവ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. കെഎസ്ഇബി ചെയർമാൻ ആയും പ്രവർത്തിച്ചിട്ടുണ്ട്. പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹം കെഎസ്ഇബി ചെയർമാൻ ആയിരുന്നത്. ദീർഘകാലമായി കൈരളി ടിവിയിലെ ഭൂമിഗീതം പരിപാടിയുടെ അവതാരകനാണ്. കൈരളി ടിവി കതിർ അവാർഡിന്റെ ജൂറി അംഗമാണ്.
Post Your Comments