KeralaNews

വൈദികന്റെ ബലാത്സംഗം; വൈകിയെങ്കിലും സഭയ്ക്ക് വിവേകം കൈവന്നു; പെൺകുട്ടിയോടും കുടുംബത്തോടും മാപ്പു പറഞ്ഞു

കൽപറ്റ: വൈദികൻ പ്രതിയായ കൊട്ടിയൂർ പീഡനക്കേസിൽ ഇരയായ പെൺകുട്ടിയോടും കുടുംബത്തോടും രൂപത മാപ്പുപറഞ്ഞു. ഇരയാക്കപ്പെട്ടവരുടെ കണ്ണീരിൽ പങ്കുചേരുന്നുവെന്ന് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം അറിയിച്ചു. അജഗണം സൂക്ഷിപ്പുകാരന്റെ തന്നെ അതിക്രമത്തിന് ഇരയായത് ഉൾക്കൊള്ളാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊട്ടിയൂർ ഇടവകയ്ക്ക് അയച്ച കത്തിലാണ് മാനന്തവാടി ബിഷപ്പ് ഇക്കാര്യങ്ങൾ പറഞ്ഞത്. കൊട്ടിയൂരില്‍ പുതിയ വികാരിയെ നിയമിച്ചുകൊണ്ടുളള കത്തിലാണ് ബിഷപ്പ് മാപ്പു ചോദിച്ചത്.

‘ഇരയാക്കപ്പെട്ട പ്രയപ്പെട്ട മകളെയും അവളുടെ നല്ലവരും നിഷ്കളങ്കരുമായ മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുക്കളെയും എന്തു പറഞ്ഞ് ആശ്വസിപ്പിക്കും? പ്രയപ്പെട്ടവരേ, നിങ്ങളെ ഞാൻ ദൈവസമക്ഷം സമർപ്പിച്ച് പ്രാർഥിക്കുന്നു. നിങ്ങളുടെ കണ്ണീർ ദൈവം കാണുന്നുണ്ട്. ആ കണ്ണീരിനോട് കൂടി എന്റെയും ഞാൻ ചേർക്കുന്നു. നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ: മാപ്പ്. ഒരിക്കലും നികത്താൻപറ്റാത്ത നഷ്ടത്തിലും വിശ്വാസജീവിതത്തിൽ അടിയുറച്ച് നിൽക്കുന്ന നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. കഠിനമായ ഈ പ്രതിസന്ധി അതിജീവിക്കാൻ നിങ്ങൾക്ക് ശക്തി ലഭിക്കട്ടെ’.എന്ന് കത്തിൽ ബിഷപ്പ് വ്യക്തമാക്കി.

കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികൻ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും കൊട്ടിയൂർ ഐജെഎം ഹയർസെക്കൻഡറി സ്കൂൾ മാനേജരുമായ ഫാദർ റോബിൻ വടക്കുംചേരി (48)യാണ് അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button