ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിൽ എല്ലാവർക്കും മുമ്പിൽ മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. നേരത്തെ, കൊറോണ ലോക്ക്ഡൗൺ കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന പാർട്ടിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബോറിസ് ജോൺസൺ ക്ഷമ പറഞ്ഞത്.
ചെയ്യാൻ പാടില്ലാത്തത് ചെയ്‌തെന്നും വിഷയം കൈകാര്യം ചെയ്തതിൽ തെറ്റുപറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതോടെ പ്രധാനമന്ത്രിയുടെ രാജിക്ക് സാധ്യതയേറുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് 2020 മേയ് മാസത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നപ്പോൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും, സർക്കാർ മന്ദിരങ്ങളിലും വിരുന്നുകൾ നടന്നിട്ടുണ്ടെന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
ഡ്രൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിൽ മദ്യ വിരുന്ന് നടത്തിയതിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്കെതിരെ സ്വന്തം പാർട്ടിയിൽ നിന്ന് വരെ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു. എല്ലാവരും കൊറോണ മാനദണ്ഡങ്ങൾ പാലിച്ചപ്പോൾ പ്രധാനമന്ത്രി സ്വന്തം വസതിയിൽ മദ്യസൽക്കാരം നടത്തിയെന്നും മാനദണ്ഡങ്ങൾ പൂർണമായും കാറ്റിൽ പറത്തിയെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
Post Your Comments