നിലമ്പൂര്‍ : നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിതരണം ചെയ്യേണ്ട നിയമ പരിജ്ഞാനത്തിന് ഉതകുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്നു. മാസങ്ങള്‍ക്കു മുന്‍പ് കൂട്ടിയിട്ട ഈ പുസ്തകങ്ങള്‍ ഇന്ന് ഒരു സുരക്ഷിതത്വവവും ഇല്ലാതെ കോടതി വരാന്തയില്‍ അടുക്കി വച്ചിരിക്കുന്നത് മൂലം കോടതിയില്‍ വരുന്നവരെല്ലാം ആവശ്യാനുസരണം എടുക്കുകയും, പിന്നീട് നശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായിട്ടും അധികാരികള്‍ കണ്ണ് തുറക്കുന്നില്ല.
പ്രധാനമായും പെണ്‍കുട്ടികള്‍ക്ക് ലഭിക്കേണ്ട നിയമ പരിരക്ഷയ്ക്ക് ഉതകുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്യാതെ ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്നതില്‍ ജനങ്ങളില്‍ പ്രതിഷേധം ഉണ്ടെങ്കിലും, കോടതിയിലെ കാര്യങ്ങളില്‍ ഇടപെട്ടാല്‍ ഭാവിയില്‍ അധികാരികളില്‍ നിന്നും എന്തെങ്കിലും വിധ്വേഷം നേരിടുമോ എന്ന ഭയം വക്കീലന്മാര്ക്ക് പോലും ഉണ്ടെന്നു ജനസംസാരം. എന്തുതന്നെയായാലും നിയമം പരിപാലിക്കേണ്ടവര്‍ തന്നെ നിയമലംഘനം നടത്തുന്നു എന്ന പൊതുജന പരാതി വ്യാപകമാണ്.
Post Your Comments