ന്യൂ ഡൽഹി : അക്കൗണ്ടിൽ മിനിമം ബാലൻസ്സില്ലെങ്കിൽ കർശന നടപടിക്കൊരുങ്ങി എസ്ബിഐ. മിനിമം ബാലൻസ് സൂക്ഷിക്കാത്ത അക്കൗണ്ടുകൾക്ക് ഏപ്രിൽ ഒന്നുമുതൽ പിഴ ചുമത്തിതുടങ്ങുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ഓരോ പ്രദേശങ്ങളിലെയും വ്യത്യസ്ത മിനിമം ബാലൻസ് തുക അനുസരിച്ച്, ഈടാക്കുന്ന പിഴയിലും വ്യത്യാസമുണ്ടാകും.
മെട്രോ സിറ്റികളിൽ 5,000 രൂപയായിരിക്കും മിനിമം ബാലൻസായി അക്കൗണ്ടിൽ സൂക്ഷിക്കേണ്ടത്. നഗരപ്രദേശങ്ങളിൽ 3,000 രൂപയും അർധ നഗരങ്ങളുടെ പട്ടികയിൽവരുന്ന പ്രദേശങ്ങളിൽ 2,000 രൂപയും,ഉൾനാടുകളിൽ കുറഞ്ഞത് 1,000 രൂപയെങ്കിലും മിനിമം ബാലൻസിയായി സൂക്ഷിക്കണം. ഇതനുസരിച്ച് വ്യത്യസ്ത പ്രദേശങ്ങൾക്ക് വ്യത്യസ്ത നിരക്കാണ് പിഴയായി ഈടാക്കുക.
ഇതോടൊപ്പം തന്നെ ഒരു മാസത്തിനുള്ളിൽ മൂന്നു പണമിടപാടുകളിൽ കൂടുതൽ നടത്തിയാൽ ചാർജ് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഓരോ ഇടപാടിനും 50 രൂപ വീതമാണ് ചാർജ് ഈടാക്കുക.
Post Your Comments