KeralaNews

അടിമുടി ഡിജിറ്റലായി മാറി ചരിത്രമെഴുതി സംസ്ഥാന ധനവകുപ്പ്

തിരുവനന്തപുരം: ബജറ്റ് തയ്യാറാക്കല്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കരാറുകാര്‍ക്കും പണം വിതരണം ചെയ്യുന്നതു വരെയുള്ള സകല സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഇനി ഓണ്‍ലൈന്‍ വഴിയായിരിക്കും. ബജറ്റ്, വരവ്, ചെലവ്, സ്റ്റാംപ്, പെന്‍ഷന്‍, ശമ്പളം, ട്രഷറി, ഫണ്ട്, ഓഡിറ്റ് തുടങ്ങിയ എല്ലാം ഓൺലൈൻ വഴിയാണ്.പദ്ധതിക്കു തുടക്കം കുറിച്ചത് ഉമ്മൻചാണ്ടി സർക്കാർ ആയിരുന്നു. ഇപ്പോൾ പൂർത്തിയാക്കിയത് പിണറായി സർക്കാരും.അതുകൊണ്ടു തന്നെ രണ്ടു സർക്കാരുകൾക്കും അഭിമാനിക്കാനാവും.സംസ്ഥാന ധനവിനിയോഗം സംബന്ധിച്ച സകല വിവരങ്ങളും ധനവകുപ്പിന് ഓണ്‍ലൈനായി നിരീക്ഷിക്കാൻ സാധിക്കുമെന്നതാണ് ഏറ്റവും വലിയ നേട്ടം.

ട്രഷറിയെ റിസര്‍വ് ബാങ്കിന്റെ പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ പണം ഇടപാടുകാരുടെ അക്കൗണ്ടിലേക്ക് ഓൺലൈൻ ആയി കൈമാറാവുന്നതാണ്.ബജറ്റിന് ആവശ്യമായ വിവരശേഖരണം മുതല്‍ ബജറ്റ് തയാറാക്കുന്നതു വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനിലൂടെ. വിവിധ വകുപ്പുകളിലേക്കു വിഹിതം കൈമാറുന്നതും ഓൺലൈൻ ആയതിനാൽ തന്നെ ഉദ്യോഗസ്ഥർക്ക് ജോലി ഭാരം കുറഞ്ഞു.സർക്കാരിന്റെ ഇടപാടുകൾ എല്ലാം കടലാസു രഹിതമാകുന്നതിന്റെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button