Kerala

സുഗതകുമാരിയുടെ ജീവിതവും സിനിമയാകുന്നു

മാധവിക്കുട്ടിക്ക് പിന്നാലെ മറ്റൊരു മലയാളി സാഹിത്യകാരിയുടെ ജീവിതം കൂടി വെള്ളിത്തിരയിലേക്ക്. കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ ജീവിതമാണ് സിനിമയാകുന്നത്. സംഗീത സംവിധായകനായ സുരേഷ് മണിമലയാണ് പവിഴമല്ലി എന്ന പേരില്‍ ചിത്ര സംവിധാനം ചെയ്യുന്നത്. ആശാ ശരത്താണ് സുഗതകുമാരിയെ അവതരിപ്പിക്കുന്നത്. വീ ഹിയര്‍ യു ഇന്ത്യ എന്ന സന്നദ്ധ സംഘടനയും പുലരി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മധു അമ്പാട്ടാണ് ഛായാഗ്രഹണം. സുഗതകുമാരി ടീച്ചറുടെ എവിടെ വാക്കുകള്‍ പവിഴമല്ലി, നന്ദി എന്നീ കവിതകളും മകള്‍ ലക്ഷ്മിദേവി എഴുതിയ ഗാനങ്ങളുമാണ് ചിത്രത്തില്‍ ഉള്ളത്. കെ.എസ്. ചിത്രയാണ് ആലാപനം. എപ്രില്‍ അവസാനം ചിത്രീകരണം ആരംഭിക്കും. എറണാകുളം ആയിരിക്കും പ്രധാന ലൊക്കേഷന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button