KeralaNews

കമ്യൂണിസ്റ്റ് വിമുക്ത കേരളം സൃഷ്ടിക്കാന്‍ പോകുന്നത് സി.പി.എമ്മിന്റെ അണികള്‍ തന്നെയായിരിക്കും- ശോഭാ സുരേന്ദ്രൻ

 

കണ്ണൂർ: ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളെ കേരളത്തില്‍ വഴിനടക്കാന്‍ അനുവദിക്കില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍.കമ്യൂണിസ്റ്റ് വിമുക്ത കേരളം സൃഷ്ടിക്കാന്‍ പോകുന്നത് സി.പി.എമ്മിന്റെ അണികള്‍ തന്നെയായിരിക്കുമെന്നും ഇനിയും സി.പി.എം നേതാക്കള്‍ ആയുധം കൊടുത്തു പറഞ്ഞയച്ചാല്‍ അത് ഏറ്റുവാങ്ങാന്‍ അണികള്‍ തയ്യാറാവില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

കണ്ണൂര്‍ ജില്ലയുടെ പുറത്ത് സി.പി.എം നേതാക്കളെ അനുവദിക്കില്ലെന്ന് അമ്മമാര്‍ തീരുമാനിച്ചാല്‍ കോടിയേരിക്ക് വീട്ടിലിരിക്കേണ്ടി വരുമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പിണറായി വിജയന് ഇന്ത്യ മുഴുവന്‍ യാത്ര ചെയ്യണമെങ്കില്‍ ആര്‍.എസ്.എസ്സിനും ബി.ജെ.പിക്കും കേരളത്തിലെല്ലായിടത്തും പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കേണ്ടി വരുമെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു.കണ്ണൂരില്‍ നടന്ന സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്ത ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പ്രസംഗം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button