ഫേസ്ബുക്ക് ലൈവ് വഴിയുള്ള തത്സമയ ആത്മഹത്യകൾ പ്രക്ഷേപണങ്ങൾക്ക് തടയിടാൻ പുതിയ സംവിധാനവുമായി ഫേസ്ബുക്. ഒരു വീഡിയോ അപകടമാണെന്ന് തോന്നിയാൽ അത് ഉടനെ ഫേസ്ബുക്കിന്‍റെ ശ്രദ്ധയിൽപ്പെടുത്താനുള്ള സംവിധാനമാണ് അവതരിപ്പിക്കുന്നത്.
ലൈവ് ശ്രദ്ധയിൽപ്പെടുന്ന ഫേസ്ബുക്ക് എമര്‍ജന്‍സി ടീം ഉടന്‍ തന്നെ ലൈവ് ചെയ്യുന്ന വ്യക്തിയുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലെ, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്ക് സന്ദേശമോ അലര്‍ട്ടോ അയക്കും. ആദ്യഘട്ടത്തില്‍ ഫേസ്ബുക്ക് ലൈവിന് ഏര്‍പ്പെടുത്തുന്ന സംവിധാനം പിന്നീട് എല്ലാ ഫേസ്ബുക്ക് പോസ്റ്റിലും ഉള്‍കൊള്ളിക്കാനാണ് ഫേസ്ബുക്ക് ഒരുങ്ങുന്നത്.
ഫേസ്ബുക്കിനെ ഉദ്ധരിച്ച് എബിസി ന്യൂസ് ആണ് പുതിയ സംവിധാനത്തെ പറ്റി റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത്. മെസഞ്ചറിലും ആത്മഹത്യ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്താന്‍ ഫേസ്ബുക്ക് ആലോചിക്കുന്നതായും സൂചനയുണ്ട്.
Post Your Comments