ഐഫോണിന് വെല്ലുവിളിയായി സാംസങ് ഗ്യാലക്‌സി എസ്8 പ്ലസ് മാർച്ച് 29 ന് വിപണിയിൽ എത്തും. 6.2 ഇഞ്ച് സ്ക്രീന്‍ വലിപ്പമുള്ള ഈ പതിപ്പ് സ്നാപ് ഡ്രാഗണ്‍ 835 പ്രോസ്സസറിലായിരിക്കും പ്രവർത്തിക്കുന്നത്. 4ജിബി റാം, 64 ജിബി ഇന്‍ബില്‍ട്ട് മെമ്മറി, 12 എംപി പിൻക്യാമറ, 8 എം.പി മുൻക്യാമറ എന്നിവയാണ് ഈ ഫോണിന്റെ പ്രത്യേകതകൾ.
5.8 ഇഞ്ചാണ് എസ്8 ന്റെ സ്ക്രീന്‍ വലിപ്പം. ഹോം ബട്ടണ്‍ ഇല്ലാതെയായിരിക്കും എസ്8 എത്തുക എന്നാണ് റിപ്പോർട്ടുകൾ. ഐറീസ് സ്കാനറും ഫോണിനുണ്ട്. വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.
Post Your Comments