സ്വന്തം ബ്രാൻഡിൽ സ്വയം നിയന്ത്രിത കാറുകളുമായി സാംസങ്. കാലിഫോര്‍ണിയയില്‍ സ്വയം നിയന്ത്രിത കാറുകള്‍ക്കുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സാംസങിന് നിരത്തില്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള അനുമതി കാലിഫോര്‍ണിയ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. എന്നാൽ പൂര്‍ണമായും ഒരു കാറല്ല മറിച്ച് സ്വയം നിയന്ത്രിത സോഫ്റ്റ്‌വെയര്‍ മാത്രമാണ് കമ്പനി നിര്‍മിച്ചെടുക്കുക. വര്‍ഷങ്ങള്‍ക്ക് മുൻപ് ടെക് മെഖലയിലെ അധികായരായ ആപ്പിള്‍ പദ്ധതി ഇതിന് ശ്രമം നടത്തിയിരുന്നു. ആ ശ്രമങ്ങൾക്ക് തന്നെയാണ് സാംസങ്ങ് ഓട്ടോണമസ് എന്ന പേരിൽ കമ്പനി തുടക്കമിട്ടിരിക്കുന്നത്. ആപ്പിള്‍, യൂബര്‍, വൈമോ, ഗൂഗിള്‍ തുടങ്ങി നിരവധി കമ്പനികള്‍ക്ക് കാലിഫോര്‍ണിയയില്‍ നേരത്തെ സ്വയം നിയന്ത്രിത കാറുകളുടെ പരീക്ഷണ ഓട്ടത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.
സാംസങിന്റെ ആദ്യ പരീക്ഷണം ഹ്യുണ്ടായി കാറിലായിരിക്കും നടത്തുക. കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത സെന്‍സറുകളും സോഫ്റ്റ്‌വെയറുകളും വാഹനത്തില്‍ ഘടിപ്പിച്ചാണ് പരീക്ഷണ ഓട്ടം. ക്യാമറയും സെന്‍സറുകളും നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള പ്രാഥമിക ഓട്ടത്തിൽ എത്രത്തോളം വിജയം നേടാനാകുമോ അതനുസരിച്ചായിരിക്കും സാംസങ്ങ് ഓട്ടോണമസ് കാറിന്റെ ഭാവി. മാതൃരാജ്യമായ സൗത്ത് കൊറിയയില്‍ പരീക്ഷണ ഓട്ടത്തിനുള്ള അനുമതി കഴിഞ്ഞ മേയില്‍ കമ്പനിക്ക് ലഭിച്ചിരുന്നു. പദ്ധതിയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ കമ്പനി പുറത്തുവിട്ടേക്കും.
Post Your Comments