സാംസങ്ങിന്റെ പുതിയ ഗ്യാലക്സി എസ് 8 , എസ് 8 പ്ലസ് ഫോണുകൾ വിപണിയില്‍ അവതരിപ്പിച്ചു. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങിലാണ് സാംസങ് ഗ്യാലക്സി സീരീസിലെ പുതിയ മോഡലുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ഏപ്രില്‍ 21 മുതല്‍ ഫോണ്‍ വിപണിയില്‍ ലഭ്യമാവും. 5.8 , 6.2 ഇഞ്ച് ഡിസ്പ്ലേയാണ് യഥാക്രമം എസ്8നും എസ്8 പ്ലസിനും നല്‍കിയിരിക്കുന്നത്. ഫോണിന്റെ മുന്‍ഭാഗം പരമാവധി ഉപയോഗപ്പെടുത്തുന്ന രൂപകല്‍പനയില്‍ എത്തുന്ന ഡിസ്പ്ലേയ്ക്ക് ‘ഇന്‍ഫിനിറ്റ് ഡിസ്പ്ലേ’ എന്നാണ് സാംസങ് പേരുനല്‍കിയിരിക്കുന്നത്.
4 ജി.ബി റാം 64 ജി.ബി റോം എന്നിവയാണ് സ്റ്റോറേജ് സവിശേഷതകള്‍. 12 മെഗാപിക്സലിന്റെ പിന്‍ കാമറയും 8 മെഗാപിക്സലിന്റെ മുന്‍ കാമറയുമാണ് നല്‍കിയിരിക്കുന്നത്. 3,000 എം.എ.എച്ചാണ് എസ് 8ന്റെ ബാറ്ററി 3,500 എം.എ.എച്ച് ബാറ്ററി എസ്8 പ്ലസിനും നല്‍കിയിരിക്കുന്നു. ആന്‍ഡ്രോയിഡ് 7 ന്യൂഗട്ടാണ് ഇരു ഫോണുകളുടെയും ഒാപ്പറേറ്റിങ് സിസ്റ്റം. സാംസങ് ഫോണുകളുടെ വില പുറത്തുവിട്ടിട്ടില്ലെങ്കിലും എസ്8ന് 750 ഡോളറും (ഏകദേശം 48,700 രൂപ) എസ്8 പ്ലസിന് 850 ഡോളറും (ഏകദേശം 55,200 രൂപ) ആയിരിക്കും വിലയെന്നാണ് ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments