ന്യൂഡൽഹി: രാജ്യതലസ്ഥാനത്തേക്ക് ഇനി കുറഞ്ഞ ചെലവിൽ വിമാനയാത്ര നടത്താനാകും. ഡൽഹി വിമാനത്താവള കമ്പനിക്കെതിരായ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇത്. നിലവിൽ വിമാനക്കമ്പനികളിൽ നിന്ന് മറ്റ് വിമാനത്താവളങ്ങളേക്കാൾ 96 ശതമാനം അധികം തുകയാണ് ഡൽഹി കമ്പനി ഈടാക്കുന്നത്. ഇതുമൂലം വിമാനകമ്പനികൾക്ക് യാത്രക്കാരിൽ നിന്നും അധികചാർജ് ഈടാക്കേണ്ടി വരുന്നു.
2015ൽ എയർപോർട്ട് എക്കണോമിക് റെഗുലേറ്ററി അഥോറിട്ടി വിമാനത്താവള ചാർജ്ജ് 96 ശമാനം കുറച്ചിരുന്നെങ്കിലും ഡൽഹി വിമാനത്താവളം പഴയതുക തന്നെയാണ് ഈടാക്കിയിരുന്നത്. ഇതിനെതിരെ എയർ ഇന്ത്യ നടത്തിയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് യാത്രക്കാർക്ക് ആശ്വാസമാകുന്ന തരത്തിലുള്ള സുപ്രീംകോടതി വിധി.
Post Your Comments