Kerala

ജിഷ്ണുവിന്റെ മരണം: രണ്ടാംപ്രതി സഞ്ജിത്ത് വിശ്വനാഥന് ജാമ്യമില്ല

നെഹ്രു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാംപ്രതിയും കോളേജ് പി.ആര്‍.ഒയുമായ സഞ്ജിത്ത് വിശ്വനാഥന് ജാമ്യമില്ല. അന്വേഷണത്തെ സ്വാധീനിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചത്. അതിനിടെ നെഹ്രു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയ നടപടിക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നു ജിഷ്ണുവിന്റെ രക്ഷകര്‍ത്താക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ വസ്തുതകളെ വളച്ചൊടിച്ച പൊലിസുകാര്‍ക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും നടപടി വേണമെന്നും അന്വേഷണ സംഘത്തില്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം ജിഷ്ണുവിന്റെ അമ്മ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button