ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി ഗുര്‍മെഹര്‍ കോറിനുണ്ടായ അനുഭവത്തില്‍ പ്രതികരിച്ച് അരുണ്‍ ജെയ്റ്റ്‌ലി. രാംജാസ് കോളേജ് വിഷയത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ച് എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന് ആരോപിച്ചാണ് ഗുര്‍മെഹര്‍ കോര്‍ എബിവിപിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ കാമ്പയിന്‍ നടത്തിയത്. ഇതോടെ ഗുര്‍മെഹര്‍ കോറിനെ ദേശവിരുദ്ധയാക്കുകയാണ് ഉണ്ടായത്.
ഇതിനെതിരെയാണ് അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചത്. ദേശീയത എന്ന വാക്ക് ഇന്ത്യയില്‍ മാത്രമാണ് മോശം വാക്കായി ചിത്രീകരിക്കപ്പെടുന്നതെന്ന് ജെയ്റ്റ്‌ലി പറയുന്നു. രാംജാസ് കോളേജില്‍ വിദ്യാര്‍ത്ഥി മാര്‍ച്ചിന് നേരെ എബിവിപിക്കാര്‍ നടത്തിയ ആക്രമണമാണ് ഗുര്‍മെഹറിനെ പ്രകോപിപ്പിച്ചത്. ഗുര്‍മെഹര്‍ കോര്‍ പാകിസ്ഥാന്‍ അനുകൂലിയാണെന്നും രാജ്യത്ത് നിന്ന് പുറത്താക്കണമെന്നും വിമര്‍ശനമുണ്ടായി.
Post Your Comments