NewsIndiaInternational

പാലുകൊടുത്തു വളർത്തിയ കൈകളിൽ തിരിഞ്ഞു കൊത്തുന്നു പാക് തീവ്രവാദ സംഘടനകളെ കുറിച്ച് യു എൻ -ലെ ഇന്ത്യൻ അംബാസഡർ

 

ജനീവ: ഇന്ത്യക്കെതിരായി പ്രവർത്തിക്കാൻ പാകിസ്ഥാൻ രൂപം നൽകിയ ഭീകര പ്രസ്ഥാനങ്ങൾ ഇപ്പോൾ അവർക്കെതിരെ തന്നെ തിരിഞ്ഞിരിക്കുകയാണെന്ന് യു എന്നിലെ ഇന്ത്യൻ അംബാസഡർ അജിത് കുമാർ പറഞ്ഞു. യു എന്നിലെ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭീകര പ്രസ്ഥാനങ്ങളെ വളർത്തിക്കൊണ്ടുവന്നിട്ട് ഇന്ത്യക്കെതിരെ നുഴഞ്ഞു കയറ്റവും ഭീകരവാദവും നടത്തിയിരുന്ന പാകിസ്ഥാനെ തന്നെ ഇവ ഇപ്പോൾ തിരിഞ്ഞു കൊത്തുന്നു.

അതിർത്തി കടന്നു നുഴഞ്ഞു കയറ്റം, ഭീകര പ്രവർത്തനങ്ങൾ, ഇവയെല്ലാം പിന്തുണയ്ക്കുകയും കാശ്മീരിലും ജമ്മുവിലും ഇവർ മൂലം സംഘർഷങ്ങൾ ഉണ്ടാക്കുകയും ചെയ്യുകയാണ് പാകിസ്ഥാനിൽ നിന്നും രൂപം കൊണ്ട ഭീകര പ്രസ്ഥാനങ്ങൾ ചെയ്യുന്നത്. സംഘർഷങ്ങൾ ഉണ്ടാക്കി ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് അവരുടെ ശ്രമവും. അജിത് കുമാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button