ഇനി മുതല്‍ ബഹിരാകാശത്തും കറങ്ങി നടന്ന്‍ ആഘോഷിക്കാം അടുത്ത വർഷം മുതൽ സ്വകാര്യ ടൂറിസം സാധ്യമാക്കി കൊണ്ട് അമേരിക്കൻ ബഹിരാകാശ യാത്ര കമ്പനിയായ സ്പേസ് എക്സ് സ്വകാര്യ ബഹിരാകാശ ടൂറിസത്തിനായി വികാസിപ്പിച്ചെടുത്ത ഡ്രാഗൺ പേടകം രണ്ടു സഞ്ചാരികളുമായി ചന്ദ്രന് ചുറ്റും ഒരാഴ്ച്ച കറങ്ങും.
നാസയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ യാത്രാ പദ്ധതിയുടെ ഭാഗമാണ് സ്പേസ് എക്സ്. രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിന്റെ (ഐഎസ്എസ്) ഭ്രമണപഥത്തിനപ്പുറത്തേക്ക് സ്വകാര്യ മൂലധനം ഉപയോഗിച്ചുള്ള ആദ്യ യാത്രയാണിത്. പേര് വെളിപ്പെടുത്താത്ത രണ്ട് സഞ്ചാരികൾ ഇതിനകം വലിയൊരു തുക അടച്ചു കഴിഞ്ഞു. ആകെ ചെലവ് വെളിപ്പെടുത്തിയിട്ടില്ല. ബഹിരാകാശ സഞ്ചാരികൾക്കുള്ള വൈദ്യ-ആരോഗ്യ പരിശോധനകൾക്ക് പുറമെ യാത്ര പരിശീലങ്ങളും ഈ വർഷം ആരംഭിക്കും.
ആളില്ലാതെയുള്ള ചന്ദ്രയാത്രയുടെ ആദ്യപരീക്ഷണമായിരിക്കും ആദ്യം നടക്കുക. 2018 അവസാനത്തോടെയായിരിക്കും സഞ്ചാരികളെ വഹിച്ചുള്ള വിക്ഷേപണം. ഭൂമിയിൽ നിന്നും 4,80,000 കിലോ മീറ്ററിനും 6,40,000 കിലോ മീറ്ററിനും ഇടയിലായിരിക്കും ചന്ദ്രനെ ചുറ്റുന്ന യാത്രയുടെ ആകെ ദൂരം. ഭൂമിയുടെ ഗുരുത്വഘർഷണ പരിധി വിട്ട് അഗാധ ശൂന്യാകാശത്തേക്ക് പോകുന്ന പേടകം ഒരാഴ്ച്ച ചന്ദ്രനെ ചുറ്റിയ ശേഷം ഭൂമിയുടെ ഗുരുത്വഘർഷണ പരിധിയിലേക്ക് തിരിച്ചെത്തും.
Post Your Comments