ദുബായ്•നിരാലംബരായ രണ്ട് പെണ്‍കുട്ടികളെ ഉപയോഗിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ കേസില്‍ ഒരു ഇന്ത്യന്‍ ബിസിനസുകാരന്‍ അടക്കം മൂന്ന് പേരെ ദുബായ് കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. ഇന്ത്യക്കാരനും ബംഗ്ലാദേശ് സ്വദേശികളായ ഒരു സ്ത്രീയേയും പുരുഷനെയുമാണ് ശിക്ഷിച്ചത്. പതിനാറും പതിനെട്ടും വയസ് പ്രായമുള്ള രണ്ട് ബംഗ്ലാദേശി പെൺകുട്ടികളെ വീട്ടുജോലി വാഗ്ദാനം ചെയ്ത് ദുബായിലെത്തിച്ച ശേഷം മുറിയില്‍ പൂട്ടിയിട്ട് അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് കേസ്.
2016 ഏപ്രിൽ 13 നാണ് പ്രതികള്‍ പോലീസ് വലയിലായത്. 1,200 ദിർഹം പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടികളെ ദുബായില എത്തിച്ചത്. പ്രായം തികയാത്തതിനാൽ വ്യാജ പാസ്പോർട്ടുണ്ടാക്കാൻ വേണ്ടി പെൺകുട്ടികളിൽ നിന്ന് 600 ദിർഹവും വാങ്ങിയിരുന്നു. ദുബായിലെത്തിച്ച ശേഷം നായിഫിലെ മുറിയിൽ പൂട്ടിയിട്ടു. തുടർന്ന് ഇവരുടെ പാസ്പോർട്ടും പിടിച്ചുവച്ചു അനാശാസ്യത്തിന് നിർബന്ധിക്കുകയായിരുന്നു. ഇക്കാര്യം പെണ്‍കുട്ടികള്‍ കോടതിയില്‍ അറിയിച്ചു. ഒരു പെണ്‍കുട്ടി പിതാവിന് മരുന്ന് വാങ്ങാനുള്ള പണം കണ്ടെത്തുന്നതിനായാണ് ദുബായിലേക്ക് വരാന്‍ തയ്യാറായത്.
രഹസ്യ വിവരം ലഭിച്ചതനുസരിച്ച് പൊലീസ് നടത്തിയ റെയ്ഡിലാണ് പ്രതികളെ അറസ്റ്റ് ചെയ്തു പെൺകുട്ടികളെ മോചിപ്പിച്ചത്. 12 കുപ്പി മദ്യവും ഇവിടെ നിന്നും പോലീസ് പിടിച്ചെടുത്തിരുന്നു. ദ്യം കൈവശം വച്ചതിനും 26 കാരിയെ കൂടെ പാർപ്പിച്ചതിനും 46 കാരനായ ഇന്ത്യക്കാരന് 52,000 ദിർഹം പിഴയും വിധിച്ചിട്ടുണ്ട്.
Post Your Comments