തിരുവനന്തപുരം: ചിലര്‍ സ്വന്തം രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. എഐഎസ്എഫിനെതിരെ പ്രതികരിച്ചാണ് കോടിയേരി എത്തിയത്. ഇടതുപക്ഷത്തെ അസ്ഥിരപ്പെടുത്താന്‍ കാമ്പസുകളില്‍ ശ്രമം നടക്കുന്നുണ്ട്.
സ്വന്തം രാഷ്ട്രീയം പോലും മറന്ന് ചിലര്‍ എസ്എഫ്‌ഐക്കെതിരെ മുന്നണിയുണ്ടാക്കുന്നു. എസ്എഫ്‌ഐയെ പിന്തുണയ്ക്കാനും കോടിയേരി മറന്നില്ല. എസ്എഫ്‌ഐക്കെതിരെ ഇപ്പോള്‍ നടക്കുന്നത് കള്ളപ്രചരണമാണ്. ജമാ അത്തെ ഇസ്ലാമിയും ആര്‍എസ്എസും മറ്റ് ചില സംഘടനകളുമാണ് ഇതിനു പിന്നിലെന്നും കോടിയേരി ആരോപിക്കുന്നു. ഇവര്‍ മതധ്രുവീകരണം നടത്താനാണ് ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
Post Your Comments