IndiaNews

കശ്മീരില്‍ നേരിയ ഭൂചലനം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നേരിയ ഭൂചലനം അനുഭവപെട്ടു. ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

താജകിസ്ഥാനാണ് 5.4 തീവ്രതയുള്ള ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. കൂടാതെ കശ്മീര്‍ താഴ്‌വരയിലെ കുപ്‌വാര, ചിനാബ് ജില്ലകളില്‍ ഭൂചലനം അനുഭവപ്പെട്ടു. 2005ല്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കശ്മീര്‍ താഴ്‌വരയില്‍ 40,000 ത്തോളം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button