
വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കറുത്ത വര്‍ഗ്ഗക്കാരുടെ പ്രതിനിധികള്‍ക്കായി ഒരുക്കിയ കൂടികാഴ്ചയില്‍ ട്രംപിന്റെ വനിതാ ഉപദേശക കെല്ലയിന്‍ കോണ്‍വേ അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കറുത്ത വര്‍ഗ്ഗക്കാരുടെ പുരോഗതിക്കായി സ്ഥാപിച്ച സ്‌കൂളുകളുടെ പ്രതിനിധികളായി എത്തിയ അതിഥികളുടെ മുന്നിൽ സോഫയില്‍ മുട്ടുകുത്തി ഇരുന്ന് ഫോട്ടോ എടുക്കുന്ന ഉപദേശകയുടെ ചിത്രമാണ് വിവാദമായത്.
ട്രംപിന്റെ ജീവനക്കാരുടെ മര്യാദയില്ലാത്ത പെരുമാറ്റ രീതിയാണിതെന്ന് ആരോപിച്ച് വന്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം മുന്‍ പ്രസിഡന്റ് ഒബാമയുടെ ഉപദേശക വലേറി ജാരറ്റായിരുന്നു ഇത്തരത്തില്‍ പെരുമാറിയിരുന്നതെങ്കില്‍ യാഥാസ്ഥിതികര്‍ ആഴ്ചകളോളം ബഹളം ഉണ്ടാക്കുമായിരുന്നെന്ന് മാധ്യമങ്ങളും വിമർശിക്കുകയുണ്ടായി.
Post Your Comments