തിരുവനന്തപുരം: സർക്കാരിന്റെ ഏഴു വകുപ്പുകളിലായി കെട്ടിക്കിടക്കുന്നത് 41,023 ഫയലുകൾ.ഏറ്റവുമധികം ഫയലുകൾ കെട്ടിക്കിടക്കുന്നത് ധനവകുപ്പിലാണ്. 13,543 ഫയലുകൾ ആണ് ധനവകുപ്പിൽ മാത്രം കെട്ടിക്കിടക്കുന്നത്.മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള നോര്‍ക്ക വകുപ്പാണു സെക്രട്ടേറിയറ്റിലെ ഫയല്‍ നീക്കത്തില്‍ ഏറ്റവും പിന്നിലെന്നു പൊതുഭരണവകുപ്പ് കഴിഞ്ഞയാഴ്ച നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
1800 ഫയലുകൾ തീർപ്പാക്കേണ്ടയിടത്തു നോർക്ക തീർപ്പാക്കിയത് വെറും 70 ഫയലുകൾ മാത്രമാണ്. ആഭ്യന്തരവകുപ്പിനാണ് ഫയൽ തീർപ്പാകാത്തതിൽ രണ്ടാം സ്ഥാനം. റവന്യൂ, കൃഷി, സഹകരണം, വൈദ്യുതി ഇങ്ങനെ പ്രധാന വകുപ്പുകളിലെല്ലാം ആയിരക്കണക്കിന് ഫയലുകൾ തീർപ്പാകാതെ കിടക്കുന്നു.എന്നാൽ തീര്‍പ്പാക്കാനുള്ള ഫയലുകളുടെ എണ്ണത്തില്‍ വര്‍ധനവില്ലെന്നും,ഫയലുകളുടെ എണ്ണവും തീര്‍പ്പാക്കലും തമ്മിലുള്ള അനുപാതം വർദ്ധിക്കുന്നില്ലെന്നുമാണ് സർക്കാർ അവകാശപ്പെടുന്നത്.
image- google
Post Your Comments