KeralaNews

നടിയെ ആക്രമിച്ച സംഭവം: ദൃശ്യങ്ങളടങ്ങിയ ഫോണിനായി തെരച്ചിൽ തുടരുന്നു

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണ്ണായക തെളിവായ മൊബൈല്‍ ഫോണിന് വേണ്ടി തെരച്ചില്‍ തുടരുന്നു. ഫോണ്‍ വലിച്ചെറിഞ്ഞു എന്ന് സുനി പറഞ്ഞ സ്ഥലമായ ഗോശ്രീ പാലത്തിന്റെ അടിയിൽ നാവികസേന മുങ്ങല്‍ വിദഗ്ധരെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തി. കായലില്‍ ആഴവും ഒഴുക്കുമുള്ള സ്ഥലത്താണ് സംഘം പരിശോധന നടത്തിയത്. സ്ഥലം കാണിച്ചുകൊടുക്കുന്നതിന് പള്‍സര്‍ സുനിയേയും വിജേഷിനേയും പാലത്തിലെത്തിച്ചിരുന്നു. മണിക്കൂറുകളോളെ തെരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

അതേസമയം, പ്രതി ഒളിവില്‍ പോയ സമയത്ത് താമസിച്ച ആലപ്പുഴ, കുണ്ടന്നൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പരിശോധന നടത്തുന്നുണ്ട്. മറ്റാര്‍ക്കെങ്കിലും ഫോണ്‍ കൈമാറിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. മുന്‍പ് നടത്തിയ പരിശോധനകളിലൊന്നും ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button