കൊടുങ്ങല്ലൂര്‍; മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ജന്മബീജം ദേശദ്രോഹത്തില്‍ നിന്ന് ഉടലെടുത്തതാണെന്നും അതുകൊണ്ടാണ് ദേശീയത എന്ന് കേട്ടാല്‍ ഇവര്‍ക്ക് ചിത്തഭ്രമം സംഭവിക്കുന്നതെന്നും മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ് പറഞ്ഞു. മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തുന്ന ചിതാഭസ്മ നിമഞ്ജനയാത്ര കൊടുങ്ങല്ലൂരില്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
കമ്മ്യൂണിസ്റ്റുകാർ കേരളത്തിൽ വിറളി പിടിച്ച് ഓടികൊണ്ടിരിക്കുകയാണ്. മാനുഷിക മൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും ഒരു തരത്തിലുള്ള പരിഗണനയും മാർക്സ്റ്റു പാർട്ടി കൽപ്പിക്കുന്നില്ല. തനിക്ക് ഇഷ്ടമല്ലാത്തവരെ ഉൻമൂലനം ചെയ്യുകയെന്ന നയമാണ് ആ പാര്‍ട്ടി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. അവസരവാദവും നുണപ്രചരണവും നടത്തി രാക്ഷസീയമായ ചെയ്തികളിലൂടെ അക്രമം അഴിച്ചുവിട്ടു കൊണ്ടിരിയ്ക്കുകയാണ് സിപിഎം. ഇടതുപക്ഷ ഗവൺമെന്റ് ഇതിന് മൗനാനുവാദവും നല്‍കുന്നു. ഈ പീഡനങ്ങള്‍ക്ക് ഇരയാകുന്നവരില്‍ അധികവും സ്ത്രീകളാണ്.
ഒന്നിച്ച് ഈങ്കിലാബ് വിളിച്ച് പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ച ടി.പി.ചന്ദ്രശേഖരനെ അന്‍പത്തിരണ്ട് വെട്ടു വെട്ടി കൊന്ന പാരമ്പര്യം കൈമുതലായുള്ള പാര്‍ട്ടിയാണ് ഇടതുപക്ഷമെന്നും അവര്‍ പരിഹസിച്ചു. ഭർത്താവ് പിടഞ്ഞു മരിക്കുന്നത് കണ്ട് ഹൃദയം തകർന്ന ഭാര്യയുടെ വിലാപവും കഞ്ചിക്കോട് വെന്ത് മരിച്ച വീട്ടമ്മയുടെ കുംടുംബത്തിന്റെ വേദനയും ഒരിക്കലും തേച്ചുമായ്ച്ചു കളയുവാൻ കഴിയില്ല. ഈ ക്രൂരതക്ക് എതിരെ കേരള മനസാക്ഷി ഉണരണം. ഇനിയൊരമ്മക്കും ഇനിയൊരു കുഞ്ഞിനും കണ്ണീരേകുവാൻ അക്രമ രാഷ്ട്രീയക്കാരെ അനുവദിക്കില്ല. അതിനുള്ള മുന്നറിയിപ്പാണ് ഈ യാത്രയെന്നും രേണു സുരേഷ് പറഞ്ഞു.
Post Your Comments