തിരുവനന്തപുരം: കെഎസ്ആര്‍ടിസി കടത്തില്‍നിന്നു രക്ഷപ്പെടണമെങ്കില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് അന്വേഷണ റിപ്പോർട്ട്. സർക്കാർ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥൻ സുശീല്‍ ഖന്നയുടെ റിപ്പോർട്ടിന്റെ രൂപരേഖ അദ്ദേഹം സര്‍ക്കാരിന് കൈമാറി. സുശീൽ ഖന്നയുടെ അന്വേഷണ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ഇവയാണ്;
കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനഃക്രമീകരിക്കണം, ഉദ്യോഗസ്ഥരുടെ ഘടനയിലും സമഗ്രമായ മാറ്റം വേണം, യാത്രക്കാര്‍ക്ക് ആധുനികസേവനങ്ങള്‍ ലഭിക്കുന്ന തരത്തില്‍ ബസുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം,അറ്റകുറ്റപ്പണികൾക്കായി കയറ്റുന്ന വണ്ടികൾ എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കി നിരത്തിലിറങ്ങണം, തുടങ്ങിയവയ്ക്കൊപ്പം ബസുകളുടെ സമയം ചിട്ടപ്പെടുത്താൻ ടൈം മാനേജ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും രൂപരേഖയിൽ ഉണ്ട്. രൂപരേഖ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനു മുന്നില്‍ അവതരിപ്പിച്ചു.
Post Your Comments