ലോസ് ആഞ്ജലീസ്: ഇത്തവണ ഓസ്കാര്‍ ചടങ്ങ് കുളമായി എന്ന വിലയിരുത്തലിനോട് പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓസ്കാര്‍ ചടങ്ങില്‍ ട്രംപിനെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചിലര്‍ ചെയ്തു. തന്നെ വിമര്‍ശിച്ചതാണ് ഓസ്കാര്‍ ചടങ്ങ് കുളമാകാന്‍ കാരണമായതെന്നാണ് ട്രംപിന്റെ വിശദീകരണം.
ഹോളിവുഡ് തന്നെ വിമര്‍ശിക്കാന്‍ കാണിച്ച താത്പര്യമാണ് ഓസ്കാര്‍ ചടങ്ങ് മോശമാകാന്‍ കാരണം. സിനിമയിലായിരുന്നില്ല ശ്രദ്ധ, തന്നെ ചീത്ത വിളിക്കാനായിരുന്നു സംഘാടകരുടെ ശ്രദ്ധയെന്നും ട്രംപ് പറയുന്നു. ഓസ്കാര്‍ വേദി രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് സങ്കടകരമായ കാര്യമാണ്.
അത് ഓസ്കാര്‍ ചടങ്ങിന്റെ ശോഭ കെടുത്തി. ഇതിനുമുന്‍പും ഓസ്കാര്‍ ചടങ്ങില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍, ഇങ്ങനെയൊരു അനുഭവം ഇതാദ്യമാണെന്നും ട്രംപ് പ്രതികരിച്ചു.
Post Your Comments