IndiaNews Story

മഹാരാഷ്ട്രയിലെ നഗരങ്ങൾക്കൊപ്പം ഗ്രാമ മേഖലകളിലും വൻ മുന്നേറ്റം നടത്തി ബിജെപി

മുംബൈ : മഹാരാഷ്ട്രയിലെ നഗരങ്ങൾക്കൊപ്പം ഗ്രാമ മേഖലകളിലും വൻ മുന്നേറ്റം നടത്തി ബിജെപി. നഗര കേന്ദ്രങ്ങളിൽ മാത്രം സ്വാധീനമുള്ള പാർട്ടിയായ ബിജെപി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമാണ് എൻ സി പി യുടേയും കോൺഗ്രസിന്റെയും ഉരുക്കു കോട്ടകളായ ഗ്രാമ മേഖലകളിൽ കനത്ത മുന്നേറ്റം നടത്തിയിരിക്കുന്നത്.

ഇതിനുദ്ദാഹരണമായി ശിവസേനയുടെ ശക്തി കേന്ദ്രമായ ബൃഹൻ മുംബൈ കോർപ്പറേഷനിൽ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച ബിജെപി 82 സീറ്റുകളും 27.92 ശതമാനം വോട്ടുമാണ് നേടിയത്. 84 സീറ്റുകളും 28.83 ശതമാനം വോട്ടും ശിവസേനയ്ക്ക് ലഭിച്ചെങ്കിലും ബിജെപിയെക്കാൾ നാൽപ്പത്തയ്യായിരത്തോളം വോട്ടുകൾ മാത്രമാണ് ശിവസേനയ്ക്ക് ലഭിച്ചത്. മറ്റു കക്ഷികളുടെ കാര്യം നോക്കുമ്പോൾ വളരെ കുറച്ച് വോട്ടുകൾ നേടാനാണ് കോൺഗ്രസിനും എൻ സി പിക്കും സാധിച്ചത്. ശിവസേനയുമായി സഖ്യമുണ്ടായിരുന്നപ്പോൾ 2012 ൽ വെറും എട്ട് ശതമാനമായിരുന്നു ബിജെപിയുടെ ഇവിടത്തെ വോട്ടിംഗ് ശതമാനം.

കോൺഗ്രസിന്റെയും എൻ സി പിയുടേയും പരമ്പരാഗത ശക്തി കേന്ദ്രങ്ങളിൽ വൻ തേരോട്ടമാണ് ബിജെപി നടത്തിയത്. 25 ജില്ലാ പരിഷത്തുകളിൽ 24.91 ശതമാനം വോട്ടുകൾ നേടിയ ബിജെപിക്ക് 406 സീറ്റുകൾ ലഭിച്ചു. എൻ സി പിക്ക് 22.95 ശതമാനവും, കോൺഗ്രസിന് 19.43 ഉം ശിവസേനക്ക് 18.52 ശതമാനവും വോട്ടുകൾ നേടിയപ്പോൾ ഇവർക്ക് യഥാക്രമം 360, 309, 271 സീറ്റുകളാണ് ലഭിച്ചത്.

പഞ്ചായത്ത് സമിതികളിലേക്ക് വരുമ്പോൾ 2990 സീറ്റുകളിൽ 831 സീറ്റുകൾ ബിജെപി സ്വന്തമാക്കിയപ്പോൾ. എൻ സി പി 674 സീറ്റും,കോൺഗ്രസ് 591 സീറ്റും ശിവസേന 581 സീറ്റുമാണ് സ്വന്തമാക്കിയത്. മുൻസിപ്പാലിറ്റിയിലാകട്ടെ 35.36 ശതമാനം വോട്ടുകൾ നേടിയ ബിജെപി വൻ മുന്നേറ്റമാണ് നടത്തിയത്. രണ്ടാം സ്ഥാനത്തുള്ള ശിവസേനയ്ക്ക് 18.13 ശതമാനാം മാത്രമാണ് ലഭിച്ചത്. പത്ത് മുനിസിപ്പാലിറ്റികളിൽ 628 സീറ്റുകൾ ബിജെപി നേടിയപ്പോൾ ശിവസേനക്ക് 268ഉം, എൻ സി പി ക്ക് 131 ഉം, കോൺഗ്രസിന് 121 ഉം സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

ശിവസേനയ്ക്ക് പിന്നിൽ നിൽക്കാതെ ഒറ്റയ്ക്ക് നിന്ന് മത്സരിയ്ക്കുക എന്ന ധീരമായ തീരുമാനമാണ് കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറെ മുന്നിലെത്തുവാൻ സാധിച്ചത്. കേന്ദ്രസർക്കാരിന്റെ ജനക്ഷേമ നടപടികളും, അഴിമതി വിരുദ്ധ ഭരണവും, അതിനോടൊപ്പം ദേവേന്ദ്ര ഫട്നവിസിന്റെ കഴിവുറ്റ നേതൃത്വവും ബിജെപിക്ക് ഏറെ സഹായകരമായി. ഇതിൽ നിന്നും രാജ്യമെങ്ങും പൊതുവെ ബിജെപി അനുകൂല വികാരമാണെന്നാണ് മനസിലാക്കേണ്ടത്. ഒഡിഷയിൽ ബിജെഡിയേയും രാഷ്ട്രീയ നിരീക്ഷകരേയും ഞെട്ടിച്ചു കൊണ്ടുള്ള വിജയം ഇതിനുദ്ദാഹരണമാണ്. ഗ്രാമീണ മേഖലകളിൽ കടന്നുകയറിയാണ് ബിജെപി ഈ വിജയം സാദ്ധ്യമാക്കിയത്. ഇതെത്തുടർന്ന് നഗരവത്കൃത പാർട്ടി എന്ന ഇമേജ് ബിജെപിയെ വിട്ടൊഴിയുമ്പോൾ മറ്റ് പാർട്ടികൾ അത് ഭയത്തോടെ കാണുന്ന സ്ഥിതിയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button