ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കഴുതയെന്ന് വിളിച്ച കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഒരിക്കല്‍ രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ കോണ്‍ഗ്രസ് ഇന്ന് അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നു പറയുന്നുവെന്ന് വെങ്കയ്യ പറയുന്നു.
പ്രധാനമന്ത്രിയെ കഴുതയെന്ന് വിളിക്കുന്നതില്‍ പരം എന്തുതെളിവാണ് രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നുള്ളതിനു വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. എന്തും വിളിച്ചു പറയുന്നു, എന്നിട്ട് സ്വാതന്ത്ര്യമില്ലെന്നും പറയുന്നു. മൗലികാവകാശങ്ങളെ ബഹുമാനിക്കാത്ത കോണ്‍ഗ്രസ് ജനത്തിന്റെ മനസ്സില്‍ വിഷം കുത്തിവയ്ക്കുന്നതിനാണ് ശ്രമിക്കുന്നത്. വര്‍ഗീയവാദികളുമായും ഇടതുപക്ഷവുമായുമാണ് അവര്‍ സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്നതെന്നും വെങ്കയ്യ വ്യക്തമാക്കി.
വിദ്യാര്‍ഥികളെ വഴിതെറ്റിക്കുന്നതിനും സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ജനത്തിന്റെ വികാരങ്ങളെ വേദനിപ്പിക്കുന്നതിനുമാണ് ഇവര്‍ ശ്രമിക്കുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
Post Your Comments