സാധാരണക്കാരന്റെ വയറ്റത്തടിച്ച് അരിവില ചരിത്രത്തിലാദ്യമായി അമ്പത് രൂപയിലേക്ക് കുതിക്കുന്നു.ഒപ്പം പഞ്ചസാര വിലയും 45 രൂപയിൽ എത്തിയിരിക്കുകയാണ്.സംസ്ഥാനത്തെ റേഷൻ പ്രതിസന്ധി മൂലം പൊതുവിപണിയിൽ ആവശ്യം വർധിച്ചതും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിന്റെ കാരണങ്ങൾ എന്നാണ് വിശദീകരണം. എന്നാൽ സംസ്ഥാനത്തെ റേഷൻ പ്രതിസന്ധിയാണ് വിലക്കയറ്റത്തിന് കാരണം.
അരിവില പിടിച്ചുനിര്‍ത്താന്‍ പൊതുവിതരണ സംവിധാനത്തിന്റെ ഇടപെടല്‍ മൂലം സാധ്യമാവാത്തതും വര്‍ധനവിന് കാരണമാവുന്നുണ്ട്.റേഷന്‍ വിതരണത്തിലെ കരിഞ്ചന്തയും മറ്റും നിയന്ത്രിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.മാര്‍ച്ച് മാസം കേരളത്തിലെ വിളവെടുപ്പ് സീസണാണ്. എന്നാല്‍ നെല്‍കൃഷി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവായതിനാല്‍ നെല്ലിന്റെ ഉല്‍പ്പാദനം കുറവുണ്ടെന്നാണ് സൂചന.
Post Your Comments