ആധാര്‍ കാര്‍ഡിന്റെ വ്യാജപകര്‍പ്പ് സൃഷ്ടിച്ചു വന്‍ ബാങ്ക് തട്ടിപ്പ്. മുംബൈയിലെ പ്രധാന വ്യാപാര കേന്ദ്രമായ ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. വ്യാജമായി സൃഷ്ടിച്ച ആധാര്‍ കാര്‍ഡ് ഉപയോഗിച്ചു ഉടമ അറിയാതെ ബാങ്ക് അക്കൗണ്ട് മറ്റൊരു ബ്രാഞ്ചിലേക്ക് മാറ്റി വന്‍ തട്ടിപ്പ് നടത്തുകയായിരുന്നു. ഈ കാര്‍ഡിന്റെ ബലത്തില്‍ ഉടമ അറിയാതെ ബാങ്ക് അക്കൗണ്ട് മുംബൈ ബ്രാഞ്ചില്‍ നിന്നു ഡല്‍ഹി ബ്രാഞ്ചിലേക്കു മാറ്റുകയാണു തട്ടിപ്പുകാര്‍ ചെയ്തത്.
ബ്രാഞ്ച് മാറ്റിയതിനൊപ്പം ബാങ്ക് അക്കൗണ്ടുമായി ബന്ധിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നമ്പറും മാറ്റിയെടുത്തു. ഇതോടെ ഈ അക്കൗണ്ടില്‍ നടന്ന ഇടപാടുകളുടെ വിവരങ്ങളൊന്നും യഥാര്‍ഥ ഉടമയ്ക്കു ലഭിക്കാതായി. മാസങ്ങള്‍ക്കു ശേഷം എന്തോ ആവശ്യത്തിനു ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്തപ്പോള്‍ മാത്രമാണ് തന്റെ അക്കൗണ്ട് മറ്റൊരു ശാഖയിലേക്കു മാറിയതും അതുപയോഗിച്ചു മറ്റു ചിലര്‍ ഇടപാടുകള്‍ നടത്തിയതും ഉടമ തിരിച്ചറിഞ്ഞത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മുംബൈയില്‍ സ്വകാര്യ കമ്പനിയുടെ 25 ലക്ഷം രൂപയും സൈബര്‍ തട്ടിപ്പുകാര്‍ ഇത്തരത്തില്‍ കൈക്കലാക്കിയിരുന്നു.
Post Your Comments