NewsGulf

സൗദിയില്‍ കൈക്കൂലി സംബന്ധിച്ചു വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

ദുബായ്: ഇനി മുതൽ സൗദിയില്‍ കൈക്കൂലി സംബന്ധിച്ചു വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം. ഇക്കാര്യം സൗദി അഡ്മിനിസ്‌ട്രേറ്റീവ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് വ്യക്തമാക്കിയത്. കൈക്കൂലി തുകയുടെ പകുതി പാരിതോഷിമായി നല്‍കുക.

അഡ്മിനിസ്‌ട്രേറ്റീവ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ശാഖകളില്‍ നേരിട്ട് എത്തി വേണം കൈകൂലി സംബന്ധിച്ച പരാതികള്‍ നൽകേണ്ടത്. 980 എന്ന ടോള്‍ ഫ്രീ നമ്പരിലും വിവിരം അറിയിക്കാമെന്നും അധികൃതര്‍ അറിയിച്ചു. മേലധികാരികള്‍, സഹപ്രവര്‍ത്തനകര്‍ എന്നിവര്‍ക്കെതിരെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും അഴിമതി സംബന്ധിച്ച് പരാതികള്‍ നല്‍കാന്‍ അവസരം ഉണ്ട്. കഴിഞ്ഞ വര്‍ഷം ദേശീയ അഴിമതിവിരുദ്ധ കമ്മീഷന് 4,834 പരാതികള്‍ ലഭിച്ചിരുന്നു. അധികാര ദുര്‍വിനിയോഗം, പൊതുമുതല്‍ ദുരുപയോഗം, വ്യാജ രേഖാ നിര്‍മാണം, കൈക്കൂലി, സ്വജനപക്ഷപാതിത്വം, വെട്ടിപ്പ് എന്നിവ ഉള്‍പ്പെടെയുള്ള പരാതികള്‍ സമര്‍പ്പിക്കാമെന്ന് ദേശീയ അഴിമതി വിരുദ്ധ കമ്മീഷന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button