ഷൊർണൂർ: പൊതുവിപണിയിൽ അരിവില കുതിച്ചുയരുന്നു. തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അരിയ്ക്കാണ് വില കൂടിയിരിക്കുന്നത്.ജയ അരിയ്ക്ക് രണ്ടാഴ്ച്ച മുൻപ് മൊത്തവിപണിയിൽ 37 രൂപ മുതലായിരുന്നു വില. ഇഇപ്പോഴത്തെ വില 47 രൂപ മുതലാണ്. ചെറുകിടകച്ചവടക്കാരുടെ അടുത്ത നിന്നും വാങ്ങുമ്പോൾ ഇത് 50 രൂപയാകും.
ജയ അരിക്ക് പുറമെ മട്ട, കുറുവ, പൊന്നി, ക്രാന്തി അരികൾക്കും വില വർധിച്ചു. മട്ടയ്ക്ക് നാല് രൂപയും കുറുവ, പൊന്നി, ക്രാന്തി എന്നിവയ്ക്ക് രണ്ട് രൂപയുമാണ് മൊത്തവിപണിയിൽ വർധിച്ചത്. ചില്ലറവിൽപ്പന കേന്ദ്രങ്ങളിലെത്തുമ്പോൾ വില വീണ്ടും ഉയരും. മാവേലി സ്റ്റോർ പോലുള്ള സ്ഥാപനങ്ങളിലും അരിവിലയ്ക്ക് മാറ്റമൊന്നുമില്ല. അതേസമയം പച്ചരി, ബിരിയാണി അരി എന്നിവയുടെ വിലയിൽ മാറ്റമൊന്നുമില്ല. അരിവില കൂടിയതോടെ ഗോതമ്പ് പൊടി ഉൾപ്പെടെയുള്ളവയുടെ വില വർധിച്ചിട്ടുണ്ട്.
Post Your Comments