തിരുവനന്തപുരം: കടുത്ത വരൾച്ചയെ തുടർന്ന് രണ്ട് മാസമായി നിരന്തരം കൂടി നിന്ന അരി വില കുറയുവാൻ തുടങ്ങി. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ആന്ധ്രയിൽ നിന്നുമെത്തുന്ന ജയ അരിയുടെ വില മൊത്തവിപണിയിൽ നാല് രൂപയോളം കുറഞ്ഞു. എന്നാൽ വടി,ഉരുട്ട് റോസ് വരികളുടെ വില കുറഞ്ഞിട്ടില്ല. അടുത്ത മാസം ആന്ധ്രയിൽ ആദ്യ വിളവെടുപ്പ് സീസൺ തുടങ്ങുന്നതിനാൽ വില ഇനിയും കുറയുമെന്ന് സൂചനകളാണ് മൊത്ത വിതരണക്കാർ നൽകുന്നത് .അരി വില 10 രൂപയോളം കുറയാനാണ് സാധ്യത.
ആന്ധ്രയിൽ നിന്നുള്ള മുന്തിയിനം ജയ അരിയുടെ വില കിലോ ഗ്രാമിന് 50രൂപയിൽ നിന്ന് 46 രൂപയാണ് കുറഞ്ഞത്. അടുത്ത ആഴ്ച്ച വില 43 രൂപ വരെയായി കുറയുമെന്നാണ് വിലയിരുത്തൽ. കേരളത്തിൽ ഏറെ വിൽക്കപ്പെടുന്ന വടി,ഉരുട്ട് അരിയുടെ വില 46,39 രൂപയിൽ തന്നെ തുടരുകയാണ്. സർക്കാർ ആന്ധ്രയിൽ നിന്നുള്ള ജയാ അരി സപ്ലൈക്കോ വഴി 42 രൂപയ്ക്കാണ് വിൽക്കുന്നത്. കൺസ്യൂമർ ഫെഡ് സുവർണ ഇനത്തിൽപ്പെട്ട ബംഗാൾ അരി കിലോ ഗ്രാമിന് 25 രൂപാ സബ്സിഡി നിരക്കിലും വിതരണം ചെയ്യുന്നുണ്ട്.
Post Your Comments