KeralaNews

നടിയെ ആക്രമിച്ച സംഭവം; പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ വീട്ടില്‍ നിന്ന് മൊബൈല്‍ കണ്ടെത്തി

കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെയും കൂട്ടുപ്രതി വിജീഷിനെയും കോയമ്പത്തൂര്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോയമ്പത്തൂര്‍ പീളമേട്ടിലെ ശ്രീറാം കോളനിയില്‍ ഇവര്‍ ഒളിവില്‍ താമസിച്ച വീട്ടില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും ചാര്‍ജറും പിടിച്ചെടുത്തിട്ടുണ്ട്. ആന്റ്രോയിഡ് ഫോണ്‍ ആണ് കണ്ടെത്തിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

പക്ഷെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ ആണോ കണ്ടെത്തിയതെന്ന് വ്യക്തമല്ല. കോയമ്പത്തൂരിലെ ശ്രീറാം നഗറിലുള്ള വീട്ടിലാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ കോയമ്പത്തൂരില്‍ പ്രതികള്‍ക്ക് സഹായങ്ങള്‍ ചെയ്തു നല്‍കിയ വ്യക്തി ഒളിവിലാണെന്നാണ് സൂചന. അതേസമയം സുനിയും വിജേഷും കീഴടങ്ങുവാന്‍ കോടതിയിലെത്തിയ ബൈക്കിന്റെ ഉടമയെയും കണ്ടെത്തി. കോയമ്പത്തൂര്‍ പീളമേട് സ്വദേശി ശെല്‍വനാണ് ബൈക്കിന്റെ ഉടമ.

പുലര്‍ച്ചെ 4.10ഓടെയാണ് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളുമായി യാത്ര തിരിച്ചത്. രണ്ടു വാഹനത്തിലാണ് ഇവരേയും കൊണ്ട് പോലീസ് യാത്ര തിരിച്ചത്. എത്രയും വേഗം തെളിവ് ലഭിക്കുന്നതിനായാണ് പോലീസ് ഇന്നുതന്നെ യാത്ര തിരിച്ചത്. വെള്ള നിറത്തിലുള്ള സാംസങ്ങിന്റെ ഫോണാണ് സുനിയുടേതെന്നാണ് നടിയുടെ മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button