കൊച്ചി: ഗായത്രിവീണയില്‍ ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി. ലോക റെക്കോഡ് ലക്ഷ്യമിട്ട് വിജയലക്ഷ്മി നടത്തുന്ന ഗായത്രിവീണകച്ചേരി മാര്‍ച്ച് അഞ്ചിന് രാവിലെ 10മണിക്ക് മരട് സരോവരം ഹോട്ടലില്‍ നടക്കും. ഗായത്രിവീണയില്‍ 51ഗാനങ്ങള്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ വായിക്കാനാണ് ലക്ഷ്യമിടുന്നതെന്നു വിജയലക്ഷ്മി പറഞ്ഞു. രാവിലെ 10 മുതല്‍ ഒരുമണിവരെ ശാസ്ത്രീയ സംഗീതവും ഒരു മണി മുതല്‍ മൂന്നുവരെ വിവിധ ഭാഷാ ചലച്ചിത്രഗാനങ്ങളും അവതരിപ്പിക്കും.
Post Your Comments