തിരുവനന്തപുരം: നടന് പൃഥ്വിരാജിന്റെ നിലപാടിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇനി മുതല്‍ സ്ത്രീ വിരുദ്ധമായ ചിത്രങ്ങളില്‍ അഭിനയിക്കില്ല എന്ന പൃഥ്വിരാജിന്റെ നിലപാടിനെ അഭിനന്ദിച്ചാണ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. പൃഥ്വിരാജിന്റെ ഈ നിലപാട് മലയാള സിനിമയുടെ ചരിത്രത്തില്‍ നാഴികക്കല്ലാകും എന്നതില്‍ സംശയമില്ലെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ പറയുന്നു.
സിനിമയില്‍ മദ്യപിക്കുന്നതും പുകവലിക്കുന്നതുമായ രംഗങ്ങള്‍ കാണിക്കുമ്പോള്‍ ഇവ ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് കാണിക്കാറുണ്ട്. കൂടാതെ മൃഗങ്ങളെ ഉപദ്രവിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം ബാധകമാക്കുകയും ചെയ്തിട്ടുണ്ട്. സിനിമയിലെ രംഗങ്ങള്‍ മനുഷ്യ മനസില്‍ വലിയ സ്വാധീനം ചെലുത്താറുണ്ട് എന്നതിനാലാണ് ഈ നിയന്ത്രണങ്ങള്‍. പക്ഷെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും എങ്ങനെ ഉള്‍പ്പെടുന്നു എന്ന് താന്‍ പലപ്പോഴും ചിന്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭാഷണങ്ങള്‍ കേട്ട് കയ്യടിക്കാന്‍ മലയാളിയുടെ ഉന്നത സാംസ്കാരിക ബോധം എങ്ങനെ അനുവദിക്കുന്നുവെന്നോര്ത്ത് അത്ഭുതപ്പെടാറുണ്ട് എന്നും ചെന്നിത്തല പറഞ്ഞു. നമ്മുടെ വിധി നിശ്ചയിക്കുന്നത് നമ്മുടെ നിലപാടുകള്‍ തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;
Post Your Comments