ലക്‌നോ: ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി അധികാരത്തിലത്തെിയാല്‍ എല്ലാ അറവുശാലകളും നിരോധിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. കന്നുകാലികളുടെ രക്തത്തിന് പകരം സംസ്ഥാനത്ത് പാലും നെയ്യും ഒഴുകും. സംസ്ഥാനം വികസനത്തില്‍ വളരെയധികം പിറകിലാണ്. സ്ത്രീകള്‍ക്കും കച്ചവടക്കാര്‍ക്കും സുരക്ഷിതരല്ലെന്ന തോന്നലുണ്ട്. മാര്‍ച്ച് 11ന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതോടെ അഖിലേഷ് യാദവ് സര്‍ക്കാറിന്റെ അധികാരത്തിന് അവസാനമാകുമെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി. മോദി സര്‍ക്കാര്‍ 104 സാറ്റലൈറ്റുകളെ ആകാശത്തേക്ക് പറത്തുമ്പോഴും രാഹുല്‍ പഞ്ചറായ സൈക്കിള്‍ തള്ളുകയാണെന്നും അമിത് ഷാ പരിഹസിച്ചു.
പ്രീണനത്തിന്റെയും ജാതീയതയുടെയും കുടുംബവാഴ്ചയുടെയും രാഷ്ട്രീയത്തിന് അവസാനമുണ്ടാക്കുമെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Post Your Comments