ന്യൂഡൽഹി : യുപി സർക്കാരിന്റെ വിലയിരുത്തലല്ല ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. തെരഞ്ഞെടുപ്പു ഫലത്തെ പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. ഗോരഖ്പുരിലും ഫൂൽപുരിലും ബിജെപിയുടെ പരാജയത്തിന് പല ഘടകങ്ങളും ഉണ്ട്. വോട്ടിംഗ് ശതമാനം കുറഞ്ഞതും എസ്പി-ബിഎസ്പി സഖ്യവുമാണ് ഇതിലെ പ്രധാന ഘടകം. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിതം 50 ശതമാനം കടക്കുമെന്നു അമിത് ഷാ പറഞ്ഞു.
ALSO READ ;പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
Post Your Comments