KeralaNews

കെ സുരേന്ദ്രനെതിരെ യൂത്ത് ലീഗ് പരാതി നൽകി

കെ സുരേന്ദ്രന്റെ മംഗലാപുരത്തെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ സുരേന്ദ്രനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകി.കഴിഞ്ഞ പതിനഞ്ചു വര്ഷങ്ങളായി കാസർഗോഡ് നടക്കുന്ന വർഗീയ സംഘര്‍ഷങ്ങളിൽ ബിജെപി സംസ്ഥാന സെക്രട്ടറി സുരേന്ദ്രന്റെ പങ്കന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ, ജനറൽ സെക്രട്ടറി ടിഡി കബീർ എന്നിവരാണ് പരാതി നൽകിയത്.

സുരേന്ദ്രന്റെ പ്രകോപനപരമായ പ്രസംഗം ഇനിയും കൊലപാതകം ചെയ്യാൻ അണികൾക്കുള്ള സുരേന്ദ്രന്റെ ആഹ്വാനമാണെന്നും യൂത്ത് ലീഗ് പ്രസ്താവനയിൽ പറഞ്ഞു.സുരേന്ദ്രൻ കാസർകോട് കേന്ദ്രീകരിച്ചു വർഷങ്ങളായി അക്രമ പ്രവർത്തങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും സുരേന്ദ്രന്റെ സഹായത്തോടെയാണ് ബി ജെ പി പ്രവർത്തകർ കലാപങ്ങൾ സൃഷ്ടിക്കുന്നതും അക്രമങ്ങൾ നടത്തുന്നതെന്നും യൂത്ത് ലീഗ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button