യു.പി: കോൺഗ്രെസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ. രാഹുലിന് പക്വതയിലെന്നുള്ള മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ പ്രസ്താവനയെ കൂട്ടുപിടിച്ചായിരുന്നു ഷായുടെ വിമർശനം. യു.പിയിലെ അസംഗഡിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” പക്വത ഇല്ലെങ്കില്‍ രാഹുലിനെ യു.പിയിലേക്ക് തള്ളിവിടുന്നതെന്തിനെന്ന്” ഷാ ചോദിച്ചു. ഇത് രാഷ്ട്രീയ പരീക്ഷണശാലയോ മറ്റൊയാണോയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ഒട്ടേറെ പ്രശ്നങ്ങൾ യു.പിയിൽ ഉണ്ട്. അവ പരിഹരിക്കാൻ ഉരുക്ക് മനുഷ്യർ തന്നെ വേണമെന്ന് ഷാ അഭിപ്രായപ്പെട്ടു.
ഒരു രാജകുമാരൻ അമ്മയ്ക്കും ഒരാൾ അച്ഛനും പ്രതിസന്ധി ഉണ്ടാക്കുകയാണെന്ന് എസ്.പി ദേശീയാധ്യക്ഷൻ അഖിലേഷ് യാദവിനെയും രാഹുലിനെയും ലക്‌ഷ്യം വച്ച് ഷാ പറഞ്ഞു. രാഹുലിന്റെ കുടുംബം അറുപതോളം വർഷം രാജ്യം ഭരിച്ചിട്ട് രാജ്യത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ഷാ ആരോപിച്ചു.
Post Your Comments