
കോഴിക്കോട് : മംഗളൂരുവില്‍ സംഘടിപ്പിച്ചിരിക്കുന്ന മതസൗഹാര്‍ദ റാലിയില്‍ പങ്കെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. പോയി വന്നതിനുശേഷം ആര്‍എസ്എസിന്റെ പ്രതിഷേധത്തിനു മറുപടി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, പിണറായി വിജയന് എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കുമെന്നു കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. 4000 പൊലീസുകാരെ അധികമായി വിന്യസിക്കും.
പിണറായി വിജയന് പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ ശനിയാഴ്ച സംഘപരിവാര്‍ സംഘടനകള്‍ മംഗളൂരുവില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അതിനു മുന്നോടിയായി വന്‍ റാലി നടന്നിരുന്നു. പിണറായിയെ മംഗളൂരുവില്‍ കാലുകുത്തിക്കില്ലെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി.
Post Your Comments