KeralaNews

അഴീക്കലിൽ സദാചാര ആക്രമണത്തിനിരയായ യുവാവിന്റെ മരണം ; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

 

കൊല്ലം:അഴീക്കലിലെ സദാചാര ഗുണ്ടാ ആക്രമണത്തിലെ ഇരയായ അനീഷിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.പാലക്കാട്, കൊല്ലം ജില്ലാ പോലീസ് മേധാവികൾ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണ റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമ്മീഷൻ അംഗം കെ.മോഹൻകുമാർ ആവശ്യപ്പെട്ടു.

മരിച്ച അനീഷിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ ഫയൽ ചെയ്യണം. രണ്ട് റിപ്പോർട്ടുകളും മുന്നാഴ്ചക്കകം കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണം.അഴീക്കൽ സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ കൊല്ലം എസ്.പി. സമർപ്പിക്കണം. മരിച്ച യുവാവിന്റെ മൊഴി എടുത്തിട്ടുണ്ടെങ്കിൽ അതും ഹാജരാക്കണം.

സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗം തടയാൻ പോലീസ് സ്ഥലപ്രദമായി ഇടപെടണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ സ്വകാര്യതയിൽ ഇടപെടുന്ന ദു:സ്വഭാവം നല്ലതല്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button