Kerala

ഉത്സവാഘോഷത്തിലേക്ക് ആംബുലന്‍സ് ഇടിച്ചുകയറി അപകടം

പത്തനംതിട്ട: ഉത്സവാഘോഷത്തിലേക്ക് ആംബുലന്‍സ് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരിക്ക്. ഹൃദ്രോഗിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിക്കുകയും ചെയ്തു.

പത്തനംതിട്ട കോന്നി പള്ളിപ്പടിയിലാണ് അപകടം. അപകടത്തില്‍ നാലുപേര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button