കോട്ടയം: എസ്എഫ്ഐക്ക് മുന്നറിയിപ്പുമായി എഐഎസ്എഫ് രംഗത്ത്. ഭീഷണിയും വിരട്ടലും വേണ്ടെന്നാണ് എഐഎസ്എഫ് താക്കീത് ചെയ്തത്. എഐഎസ്എഫ് സംഘപരിവാര്‍ സംഘടനയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു.
ഇതിനെതിരെയാണ് എഐഎസ്എഫ് രംഗത്തെത്തിയത്. എസ്എഫ്ഐയുടെ ആരോപണം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോട്ടയത്ത് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. ലോ അക്കാഡമി സമരത്തില്‍ എസ്എഫ്ഐക്ക് ഏറ്റ തിരിച്ചടി മറയ്ക്കുന്നതിന് വേണ്ടിയാണ് എഐഎസ്എഫിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
ലോ അക്കാഡമി മാനേജ്മെന്റിന്റെ അടുക്കളപ്പുറത്ത് പോയി കരാറുണ്ടാക്കി വിദ്യാര്‍ഥികളെ വഞ്ചിച്ച എസ്എഫ്ഐ മാപ്പ് പറയാന്‍ തയാറാകണമെന്നും എഐഎസ്എഫ് പറയുന്നു. പിന്നില്‍ നിന്നും കുത്തിയാല്‍ ഇനി നോക്കിയിരിക്കില്ലെന്നും എഐഎസ്എഫ് മുന്നറിയിപ്പ് നല്കി.
Post Your Comments