ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് പോര്‍ട്ടലായ സ്‌നാപ്ഡീലിന്റെ ഉടമകള്‍ ഇനി ശമ്പളം വാങ്ങില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഉടമകളുടെ തീരുമാനം. കമ്പനിയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്‌നാപ് ഡീല്‍ സ്ഥാപകരായ കുനല്‍ ബാല്‍, രോഹിത് ബന്‍സല്‍ എന്നിവര്‍ ശമ്പളം വേണ്ടെന്നുവച്ചത്. അതോടൊപ്പം ചില ഉന്നത ഉദ്യോഗസ്ഥര്‍ ഗണ്യമായ തോതില്‍ ശമ്പളം വെട്ടിക്കുറക്കാന്‍ അനുവദിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്തിടെ സ്‌നാപ് ഡീല്‍ അറുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അന്തരീക്ഷം അനുകൂലമാകുന്നതിനുമുമ്പ് ബിസിനസ് വളര്‍ത്താന്‍ വന്‍തോതില്‍ പണം ചെലവഴിച്ചത് തിരിച്ചടിയായെന്നു ഡയറക്ടര്‍ ബോര്‍ഡ് യോഗം വിലയിരുത്തിയിരുന്നു. പ്രധാന ബിസിനസ് ശക്തിപ്പെടുത്തുന്നതിനുമുമ്പ് വൈവിധ്യവത്കരണം ആരംഭിച്ചതും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
Post Your Comments