ന്യൂഡൽഹി: സ്നാപ്പ് ഡീലിനെ ഏറ്റെടുക്കാനുള്ള ഫ്ലിപ്പ്കാർട്ടിന്റെ നീക്കം ഉപേക്ഷിച്ചു. ഏകദേശം 6000 കോടി രൂപയ്ക്ക് സ്നാപ്പ് ഡീലിനെ ഏറ്റെടുക്കാനുള്ള നീക്കമാണ് ഫ്ലിപ്പ്കാർട്ട് നടത്തിയത് പക്ഷേ മൂല്യനിർണയം സംബന്ധിച്ച് ധാരണയിൽ എത്താത്തതിനെ തുടർന്നാണ് ലയന നീക്കം ഉപേക്ഷിച്ചത്. ഏറ്റെടുക്കൽ ചർച്ചകൾ ആരംഭിച്ചത് കഴിഞ്ഞ മാർച്ചിലാണ്.
സാമ്പത്തികമായി സ്വയം പര്യാപ്‌തത നേടാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് സ്‌നാപ്‌ഡീൽ വൃത്തങ്ങൾ അറിയിച്ചു. 35 ശതമാനം പങ്കാളിത്തമുള്ള സോഫ്റ്റ് ബാങ്ക് സ്നാപ്പ് ഡീലിന് പിന്തുണയുമായി രംഗത്തുണ്ട്. തുടർന്നും സ്നാപ്പ് ഡീലുമായി സഹകരിക്കുമെന്ന് സോഫ്റ്റ് ബാങ്ക് അറിയിച്ചു. രാജ്യത്തെ പ്രമുഖ ഇ കൊമേഴ്‌സ് വെബ് സൈറ്റായ സ്നാപ്പ് ഡീൽ ഫ്ലിപ്പ്കാർട്ട് ,ആമസോൺ എന്നീ കമ്പനികൾ ഉയർത്തിയ മത്സരത്തെ അതിജീവിക്കാൻ കഴിയാതെയാണ് ലയനത്തിന് ഒരുങ്ങിയത്.
Post Your Comments