കുവൈത്ത് സിറ്റി : കുവൈത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരമില്ലെന്നാരോപിച്ച് 3000 ജീവനക്കാരെ പിരിച്ചു വിടുന്നു. കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിലും ചില സ്വകാര്യ യൂനിവേഴ്‌സിറ്റികളിലും ജോലി ചെയ്യുന്നവരാണ് ലിസ്റ്റിലുള്ളത്. നാഷനല്‍ ബ്യൂറോ ഫോര്‍ അക്കാദമിക് അക്രഡിറ്റേഷന്‍ ആന്‍ഡ് ക്വാളിറ്റി ഓഫ് എജുക്കേഷന്‍േറതാണ് തീരുമാനം. അധ്യാപകരുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് പൊതുവിദ്യാഭ്യാസ വിഭാഗം നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ റായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
അംഗീകാരമില്ലാത്ത യൂനിവേഴ്‌സിറ്റിയില്‍നിന്നാണ് ഇവരുടെ ബിരുദാനന്തര ബിരുദം എന്നു കണ്ടെത്തിയാണ് നടപടി. അസിസ്റ്റന്റ് കിന്റര്‍ഗാര്‍ട്ടന്‍ ഡയറക്ടര്‍, പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍, കെമിസ്ട്രി ഇന്‍സ്ട്രക്ടര്‍, ബയോളജി ആന്‍ഡ് മ്യൂസിക് എന്നിവ ഉള്‍പ്പെടുന്നതാണ് സംവിധാനം. അടുത്ത അധ്യയന വര്‍ഷം അധ്യാപക ക്ഷാമം പരിഹരിക്കുന്നതിന് ജോര്‍ഡനില്‍ നിന്നും ഈജിപ്തില്‍ നിന്നും പുരുഷ, വനിതാ അധ്യാപകരെ നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹൈതം അല്‍ അതാരി പറഞ്ഞു. ഈ രാജ്യങ്ങളിലെ പ്രാദേശിക പത്രങ്ങളില്‍ അധ്യാപകരെ തേടി പരസ്യം ചെയ്യുന്നതിന് എംബസിയുമായി ബന്ധപ്പെട്ട് സംവിധാനമുണ്ടാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments