ബെംഗളൂരു : ജയിലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ അനുവദിക്കണമെന്ന് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികല. മെത്തയോടുകൂടി കട്ടില്‍, ടേബിള്‍ ഫാന്‍, ജയില്‍ മുറിയോടു ചേര്‍ന്ന് ശുചിമുറി എന്നിവ അനുവദിക്കണമെന്നാണ് ആവശ്യം. പ്രായവും ആരോഗ്യവും കണക്കിലെടുത്ത് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കണമെന്ന് ശശികല ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
നേരത്തെ ആവശ്യമായ സാഹചര്യത്തില്‍ ഡോക്ടറുടെ സഹായം, ആഴ്ചയില്‍ രണ്ടുതവണ സസ്യേതര ആഹാരം, മിനറല്‍ വാട്ടര്‍ എന്നിവ ശശികല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങളെല്ലാം ജയിലധികൃതര്‍ നിരസിച്ചിരുന്നു. കൂടാതെ, സുരക്ഷാ കാരണങ്ങളാല്‍ തന്നെ തമിഴ്‌നാട് ജയിലിലേക്ക് മാറ്റണമെന്നും അവര്‍ പറഞ്ഞിരുന്നു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ നാലു വര്‍ഷം തടവിനും പത്തു കോടി രൂപ പിഴയ്ക്കുമാണ് ശശികല ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. പിഴയടച്ചില്ലെങ്കില്‍ അധികമായി 13 മാസം കൂടി ജയില്‍ വാസം അനുഭവിക്കേണ്ടി വരും.
Post Your Comments